ഗവർണറെ ആക്രമിക്കാൻ പൊലീസ് സഹായം ലഭിച്ചെന്ന് കെ  സുരേന്ദ്രൻ

ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു
 
ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

​ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവർണറെ ആക്രമിക്കാൻ പൊലീസ് സഹായം ലഭിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം.


ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ പറഞ്ഞു.