‘ ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നു, ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തില്‍ അഴിഞ്ഞാടുകയാണ്’ : കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ

 

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവം. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഭീതിപ്പെടുത്തുന്നതാണെന്ന് കെ.സുരേന്ദ്രന്‍.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ലഹരിമരുന്ന് മാഫിയകളും ഗുണ്ടാസംഘങ്ങളും കേരളത്തില്‍ അഴിഞ്ഞാടുകയാണ്. സാധാരണക്കാരുടെ സൈ്വര്യജീവിതത്തിന് തടസം നില്‍ക്കുന്ന ശക്തികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. കേരളം ഗുണ്ടകളുടെ സ്വന്തം നാടായി മാറുകയാണ്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്ന സംസ്ഥാനമായി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുന്നു.