കെ സുധാകരന്റെ പല പ്രസ്താവനകളും വിവാദത്തില്‍ ; മുതിര്‍ന്ന നേതാക്കള്‍ അതൃപ്തിയില്‍
തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളോട് അകലം പാലിക്കാന്‍ കെ.പി.സി.സി അധ്യക്ഷ നോട് ഹൈകമാന്റ് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫി പറമ്പില്‍ പറഞ്ഞിട്ട് എന്ന പ്രസ്താവനയും വിവാദത്തിലായി.
കെ സുധാകരന്‍ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ ഉണ്ടാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തുന്ന പല പ്രസ്താവനകളും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി.
പി.വി അന്‍വറിനെ സഹകരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നഭിപ്രായം ഉണ്ടായിരുന്നു എന്ന കെ. സുധാകരന്റെ പരാമര്‍ശമാണ് ആദ്യം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫി പറമ്പില്‍ പറഞ്ഞിട്ട് എന്ന പ്രസ്താവനയും വിവാദത്തിലായി. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളോട് അകലം പാലിക്കാന്‍ കെ.പി.സി.സി അധ്യക്ഷ നോട് ഹൈകമാന്റ് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
തെരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഹൈക്കമാന്റിന് നല്‍കിയ കത്ത് പുറത്ത് വന്നതിലും പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ട്.