മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു

കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീര്‍ഘദര്‍ശിയായ നേതാവിനെയെന്ന് സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 

 

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിചര്‍ച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരന്‍ ഇന്നലെ പോസ്റ്റ് ഇട്ടത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസില്‍ പ്രതിഷേധം. സുധാകന്റെ പോസ്റ്റില്‍ എംപിമാരില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. ഇക്കാര്യം ഹൈക്കമാന്‍ഡ് നേതാക്കളെ എംപിമാര്‍ അറിയിച്ചേക്കും. 

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിചര്‍ച്ച കത്തിക്കയറുന്നതിനിടെയാണ് 'കേരളം കെ.സി.നയിക്കട്ടെ' എന്ന ആഹ്വാനവുമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ശക്തമായി പിന്തുണച്ച് കെ. സുധാകരന്‍ ഇന്നലെ പോസ്റ്റ് ഇട്ടത്. കേരളത്തിന് വേണ്ടത് കെസിയെ പോലെ ദീര്‍ഘദര്‍ശിയായ നേതാവിനെയെന്ന് സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. 

കെ കരുണാകരനില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ മഹാ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരള രാഷ്ട്രീയത്തിന്റെ മുടിചൂടാമന്നനായി ഉയരാന്‍ കെസിക്ക് കഴിയും എന്ന് പോസ്റ്റില്‍ സുധാകരന്‍ വാനോളം വാഴ്ത്തുന്നു. പോസ്റ്റിന് താഴെ വി ഡി സതീശനെ പിന്തുണച്ച് കമന്റുകള്‍ വന്നതോടെ കമന്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.