രാഹുലിന് തെറ്റുപറ്റി, എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്ന് കെ സുധാകരന്‍
ഉണ്ണിത്താന്‍ പറഞ്ഞതൊക്കെ ചരിത്രത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ഉണ്ണിത്താന് മറുപടിയില്ല
രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താന്‍ പറഞ്ഞതൊക്കെ ചരിത്രത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തില്‍ ലേഖനമുള്ളത്. കോണ്‍?ഗ്രസ് നേതാക്കള്‍ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നല്‍കുന്നത്.