കണ്ണൂരിൽ മത്സരിക്കും, 110 ശതമാനം ഉറപ്പെന്ന് കെ.സുധാകരൻ എം.പി
കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം നൂറല്ല 110 ശതമാനം ഉറപ്പാണ് കണ്ണൂരിൽ മത്സരിക്കുമെന്നത്
കണ്ണൂർ : കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം നൂറല്ല 110 ശതമാനം ഉറപ്പാണ് കണ്ണൂരിൽ മത്സരിക്കുമെന്നത്. ഈ കാര്യത്തിൽ സ്ക്രീനിങ് കമ്മിറ്റി തീരുമാനം വരട്ടെയെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ മണ്ഡലങ്ങളിൽ സിറ്റിങ് എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് നേരത്തെ ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നു.
കെ. സുധാകരൻ ഉൾപ്പെടെയുള്ള എം.പിമാർ മത്സരിച്ചാൽ സിറ്റിങ് സീറ്റുകൾ കോൺഗ്രസിന് നഷ്ടമാകുമെന്ന് കന ഗേലു റിപ്പോർട്ട് ഹൈക്കമാൻഡിന് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കെ. സുധാകരന് മാത്രം എം.പിയെന്ന നിലയിൽ ഇളവ് നൽകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തു തന്നെയായാലും ഈ കാര്യത്തിൽ പാർട്ടി തീരുമാനം അംഗീകരിക്കുമെന്ന് നേരത്തെ കെ.സുധാകരൻ എം.പി പ്രതികരിച്ചിരുന്നു. കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്ന പള്ളി തന്നെയാണ് സിറ്റിങ് എം.എൽ.എ. രണ്ടു തവണ വിജയിച്ച കടന്നപ്പള്ളി തന്നെ ഇക്കുറിയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായേക്കും മുൻ മേയർ ടി. ഒ മോഹനൻ.അമൃതാ രാമകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ഷമാ മുഹമ്മദ് തുടങ്ങിയവരുടെ പേരാണ് കോൺഗ്രസിൽ സാദ്ധ്യതാ ലിസ്റ്റിലുള്ളത്.