ദീപാദാസ് മുൻഷിക്ക് നേതാക്കൻമാരെ വിശ്വാസമില്ല: കെ. സുധാകരൻ
നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു.
താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ല
കണ്ണൂർ:കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് കടിച്ചു തൂങ്ങാനില്ലെന്ന് കെ. സുധാകരൻ എം.പി പറഞ്ഞു. കണ്ണൂർ നടാലിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനില്ല.
നിയമസഭയിലേക്ക് മത്സരിക്കാൻ ഇല്ലെന്നും സുധാകരൻ പറഞ്ഞു.
എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും 'തന്റെ സ്ഥാനം ജനമനസുകളിലാണ്.ശ്രീമതി ദീപദാസ് മുൻഷി നേതാക്കൻമാരെ ഒറ്റയ്ക്കു ഒറ്റയ്ക്ക് കാണുന്നത് നേതാക്കന്മാർ ഐക്യം ഇല്ലാത്തത് കൊണ്ടല്ല അവർക്ക് നേതാക്കളെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്
ഒരുമിച്ചിരുന്നു സംസാരിക്കുന്നത്തിനു ദീപ ദാസ് മുൻഷിക്ക് വിയോജിപ്പുണ്ട്.
എം എൻ വിജയന്റെ ആത്മഹത്യയിൽ തന്നെ ചോദ്യം ചെയ്യാൻ ഉള്ള നീക്കം രാഷ്ട്രീയ പ്രേരിതത്തിന്റെ ഭാഗമെന്നുംകെ സുധാകരൻ കെപി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒന്നിച്ചു മാറണമെന്നില്ല.യുക്തി സഹജമായ തീരുമാനം എ ഐ സി സി ക്കെടുക്കാം. എം.എൻ വിജയൻ്റെ മരണത്തിൽ വയനാട് ഡി.സി സിക്ക് വീഴ്ച്ച പറ്റിയെന്നും സുധാകരൻ പറഞ്ഞു.