ഓരോ കോടതി വിധികളും സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിന് ഏൽക്കുന്ന തിരിച്ചടിയാണ് ; കെ മുരളീധരൻ എംപി

ഗവർണറുടെ കാവി വത്കരണത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
 
ഗവർണറുടെ കാവി വത്കരണത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

കോഴിക്കോട്: ഓരോ കോടതി വിധികളും സർക്കാറിന്റെ മാർക്സിറ്റ് വത്കരണത്തിന് ഏൽക്കുന്ന തിരിച്ചടിയാണെന്ന് കെ മുരളീധരൻ എംപി. ഗവർണറുടെ കാവി വത്കരണത്തിൽ ഒറ്റക്കെട്ടാണ്. എന്നാൽ മാർക്സിസ്റ്റ് വത്കരണം അംഗീകരിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

 പ്രിയ വർഗീസിന് എതിരായ കോടതി വിധി ഗവർണർക്കും സർക്കാറിനും ഒരു പോലെ തിരിച്ചടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുധാകരൻ വിഷയം അടഞ്ഞ അധ്യായമാണെന്നും കെ മുരളീധരൻ പറഞ്ഞു. ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിന് യോഗ്യത അദ്ദേഹത്തിന് ഉണ്ട്. അദ്ദേഹം അധ്യക്ഷ പദവിയിലേക്ക് മത്സരിച്ചതിനോട് മാത്രമാണ് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നതെന്നും  മുരളീധരൻ കൂട്ടിച്ചേർത്തു.