'കൈയേറ്റക്കാരെ ഒഴിപ്പിച്ചതിന് അന്നം മുടക്കി എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല, തീരുമാനം ആലപ്പുഴയിൽ മാത്രം'; പൊതിച്ചോർ വിവാദത്തിൽ നിലപാടിൽ ഉറച്ച് മന്ത്രി കെ.മുരളീധരൻ 

ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ നിലപാടിൽ മലക്കംമറിച്ചിലില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോൾ,

 

 ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ നിലപാടിൽ മലക്കംമറിച്ചിലില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ബ്ലോക്കിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോൾ, അത് തങ്ങളുടെ സ്ഥലമാണെന്നും അവിടെ പ്രവർത്തനം നടത്തണമെങ്കിൽ പകരം സ്ഥലം നൽകണമെന്നും സേവാഭാരതി പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. ഇത് വ്യക്തികളുടെയോ സംഘടനകളുടെയോ അല്ല, സർക്കാരിന്റെ സ്വത്താണെന്നും അതുകൊണ്ടാണ് ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ആലപ്പുഴയിൽ മാത്രമായി ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും എന്നാൽ സ്ഥലം കൈയ്യേറി വലിയ ബാനറുകൾ വെക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഷയത്തിൽ ഡിവൈഎഫ്ഐയും സേവാഭാരതിയും വലിയ കൊടികൾ വെച്ചുകെട്ടി ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇതിന് പരിഹാരമായി ആലപ്പുഴയിൽ ഉടൻ തന്നെ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്നും, മറ്റ് ജില്ലകളിൽ നിലവിൽ നടക്കുന്നതുപോലെ വിതരണം തുടരാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ മറ്റ് ആശുപത്രികളിൽ നിന്നും സമാനമായ പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കേണ്ടി വരും. വയനാട് ദുരന്തത്തിൽ ഭക്ഷണം നൽകിയ വൈറ്റ് ഗാർഡുകാരോട് ചെയ്തത് മറന്നോയെന്ന് ചോദിച്ച മന്ത്രി, രാഷ്ട്രീയ ബാനറുകൾ വലിച്ചുകെട്ടി ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു.