വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ആരോഗ്യ മന്ത്രി കെ. മുരളീധരൻ
പ്രശസ്തമായ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാര വഴിപാട് നടത്തി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പിതൃതർപ്പണത്തിനും തുലാഭാരങ്ങൾക്കും പേരു കേട്ട ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മുൻപ് പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും തുലാഭാരം നടത്തിയിരുന്നു.
തിരുവനനതപുരം : പ്രശസ്തമായ വർക്കല ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാര വഴിപാട് നടത്തി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. പിതൃതർപ്പണത്തിനും തുലാഭാരങ്ങൾക്കും പേരു കേട്ട ക്ഷേത്രത്തിൽ ദർശനം പൂർത്തിയാക്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. മുൻപ് പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും, പുല്ലുളങ്ങര ക്ഷേത്രത്തിൽ മന്ത്രി എം. ലിജുവും തുലാഭാരം നടത്തിയിരുന്നു.
ശബരീമല വിഷയത്തിൽ ഹൈക്കോടതി നടത്തുന്ന ഇടപെടലുകൾക്കെതിരെ മന്ത്രി കെ. മുരളീധരൻ നേരത്തെ നിയമസഭയിൽ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ എങ്ങനെ തൊഴണം എന്ന് പോലും ഹൈക്കോടതിയാണ് തീരുമാനിക്കുന്നതെന്നും എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുകയാണെന്നും കോടതിയോടുള്ള ബഹുമാനം കൊണ്ടാണ് ഒന്നും പറയാത്തതെന്നും വികസനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം സഭയിൽ വ്യക്തമാക്കിയിരുന്നു.