നേതാക്കളുടെ കൊലവിളി പ്രസംഗം സി. പി എമ്മിനെ നാശത്തിലേക്ക് നയിക്കും : മന്ത്രി കെ. മുരളീധരൻ
നേതാക്കളുടെകൊലവിളി പ്രസംഗം സിപിഎമ്മിൻ്റെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളുവെന്ന് ആരോഗ്യ , ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനൻ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്നലെ നടത്തിയ കൊലവിളി പ്രസംഗത്തിനെ കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിൻ്റെ മാറ്റം ആ പാർട്ടി മനസിലാക്കണം പയ്യന്നൂർ പോലും കൈവിടാൻ കാരണം അക്രമവും കൊലവിളിയുമാണ് ജെൻ സി കാലഘട്ടത്തിൽ ചിലവാകാത്ത മുദ്രാവാക്യമാണിത്. ആരെങ്കിലുംഎന്തെങ്കിലും കൊലവിളി നടത്തിയാൽ കൈയ്യും കെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ലിത്. ആരാച്ചാരുടെ ചുമതല ആരും ആർക്കും നൽകിയിട്ടില്ല. കൊലവിളി ഏതു പാർട്ടിയുടെയും നാശത്തിലേക്ക് നയിക്കുകയുള്ളൂ. ഒരു കേസിൽ വിധി എതിരായാൽ ജഡ്ജിയെ ചീത്തവിളിക്കുന്നത് വിലപ്പോവില്ല കോടതിയോട് ബഹുമാനം വേണം.
കണ്ണൂർ : നേതാക്കളുടെകൊലവിളി പ്രസംഗം സിപിഎമ്മിൻ്റെ നാശത്തിലേക്ക് മാത്രമേ നയിക്കുകയുള്ളുവെന്ന് ആരോഗ്യ , ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. പയ്യന്നൂരിൽ മുൻ എംഎൽഎ ടി ഐ മധുസൂദനൻ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്നലെ നടത്തിയ കൊലവിളി പ്രസംഗത്തിനെ കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിൻ്റെ മാറ്റം ആ പാർട്ടി മനസിലാക്കണം പയ്യന്നൂർ പോലും കൈവിടാൻ കാരണം അക്രമവും കൊലവിളിയുമാണ് ജെൻ സി കാലഘട്ടത്തിൽ ചിലവാകാത്ത മുദ്രാവാക്യമാണിത്. ആരെങ്കിലുംഎന്തെങ്കിലും കൊലവിളി നടത്തിയാൽ കൈയ്യും കെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ലിത്. ആരാച്ചാരുടെ ചുമതല ആരും ആർക്കും നൽകിയിട്ടില്ല. കൊലവിളി ഏതു പാർട്ടിയുടെയും നാശത്തിലേക്ക് നയിക്കുകയുള്ളൂ. ഒരു കേസിൽ വിധി എതിരായാൽ ജഡ്ജിയെ ചീത്തവിളിക്കുന്നത് വിലപ്പോവില്ല കോടതിയോട് ബഹുമാനം വേണം. ഷുക്കൂർ കേസിൽ യഥാർത്ഥ പ്രതികൾ തിരശീലയ്ക്ക് പിന്നിലാണെന്ന് വിശ്വസിക്കുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിൻ്റെ തത്വം പറച്ചിൽ അദ്ദേഹത്തിന് മാത്രമേ മനസിലാവുകയുള്ളൂ.
എൽഡിഎഫ് ഭരിച്ച 10 വർഷ കാലയളവിലും ഭരണകൂടം തങ്ങളുടെ തെല്ലെന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ കോൺഗ്രസിൻ്റെ താണോ ഭരണകൂടമെന്നത് അദ്ദേഹം വ്യക്തമാക്കണം. രാജ്മോഹൻ ഉണ്ണിത്താൻ്റെ വിമർശനങ്ങളിൽ പ്രതികരിക്കുന്നില്ല കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളൊന്നുമില്ല. ഇനി അഥവാ യുണ്ടെങ്കിൽ അതു പരിഹരിക്കാനുള്ള നേതൃത്വം അതിനുള്ളിൽ തന്നെയുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയ സംഭവം അന്വേഷിച്ചു വരികയാണ്. രോഗിയോടൊപ്പം ബൈസ്റ്റാൻഡറില്ല.
രോഗിയോടൊപ്പമുണ്ടായിരുന്ന അദ്ദേഹം ഇറങ്ങി പോയി. മഞ്ചേരി മെഡിക്കൽ കോളേജിലെ നേത്ര വിഭാഗത്തിൽ മാറ്റം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാണ് ഡിപ്പാർട്ട് മെൻ്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ പ്രവർത്തിക്കുന്നതുവരെ താൽക്കാലിക സംവിധാനം നിലനിർത്തുമെന്നും കെ മുരളീധരൻ പറഞ്ഞു.