മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ വിജയിച്ചാല്‍ മൂന്ന് മാസത്തിനകം വീടില്ലാത്തവര്‍ക്ക് വീട് നല്‍കും ; മേയര്‍ വി വി രാജേഷ്

തടസ്സം മറികടന്ന് 2000 പേര്‍ക്ക് വീട് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു

 

പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടാംഘട്ടത്തില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടില്ല.

മഞ്ചേശ്വരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ വിജയിച്ചാല്‍ മൂന്ന് മാസത്തിനകം വീടില്ലാത്തവര്‍ക്ക് വീട് നല്‍കുമെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു.

പ്രധാനമന്ത്രി ആവാസ് യോജനയുടെ രണ്ടാംഘട്ടത്തില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ടില്ല. എന്നാല്‍ തടസ്സം മറികടന്ന് 2000 പേര്‍ക്ക് വീട് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ആ മാതൃകയിലാണ് മഞ്ചേശ്വരത്തും വീടുകള്‍ നല്‍കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.