കെ കെ രാഗേഷിന്റേത് ഭീഷണിയുടെ സ്വരം, എൽഡിഎഫിന് പരാജയഭീതി : ടി കെ ഗോവിന്ദൻ

സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റേത് ഭീഷണിയുടെ സ്വരമെന്ന്  തളിപ്പറമ്പ് മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി  ടി കെ ഗോവിന്ദൻ. തീക്കൊളി കൊണ്ട് തല ചൊറിയാൻ നിൽക്കേണ്ടതില്ലെന്ന കെ കെ രാഗേഷിന്റെ പരാമർശത്തിനെതിരെയായിരുന്നു സ്ഥാനാർഥിയുടെ മറുപടി. 

 

 തളിപ്പറമ്പ : സി പി എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റേത് ഭീഷണിയുടെ സ്വരമെന്ന്  തളിപ്പറമ്പ് മണ്ഡലം യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി  ടി കെ ഗോവിന്ദൻ. തീക്കൊളി കൊണ്ട് തല ചൊറിയാൻ നിൽക്കേണ്ടതില്ലെന്ന കെ കെ രാഗേഷിന്റെ പരാമർശത്തിനെതിരെയായിരുന്നു സ്ഥാനാർഥിയുടെ മറുപടി. 

പരാജയഭീതി പൂണ്ട എൽഡിഎഫ് ഭീഷണി ആരംഭിചിരിക്കുകയാണ്. കെ കെ രാകേഷ് ജനിക്കുമ്പോൾ പാർട്ടി ഏരിയ സെക്രട്ടറി ആയിരുന്ന ആളാണ് താൻ. ശ്രീകണ്ടാപുരം പോലുള്ള സ്ഥലത്ത് പാർട്ടിക്ക് വലിയ സ്വാധീനം ഇല്ലാതിരുന്ന ഘട്ടത്തിൽ പോലും അവിടെയുള്ള എതിർപ്പകളെ അതിജീവിച്ച് പ്രവർത്തിച്ച ആളാണ് ഞാൻ .അന്ന് രാഗേഷ് ജനിച്ചിട്ടില്ല.

രാഗേഷിന് എംപി ആയും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നുമുള്ള അനുഭവം മാത്രമാണുള്ളത്. എന്നാൽ ആ സമയങ്ങളിൽ  ജനങ്ങൾക്ക് ഇടയിൽ സംഘടന പ്രവർത്തനം നടത്താൻ സാധിച്ചിട്ടുണ്ട് . ഭീഷണിയുടെ സ്വരമാണ് രാഗേഷിന്റെ ഭാഗത്ത് നിന്ന് നിന്നുണ്ടായത്. ജനാധിപത്യമായ രീതിയിൽ  സമാധാനപരമായി തെരഞ്ഞെടുപ്പ് നടക്കണം.അങ്ങനെ ഉണ്ടായാൽ  എൽഡിഎഫ് പരാജയപ്പെടും എന്ന ഭീതിയിലാണ് ഇത്തരം ഭീഷണികൾ ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് എന്നും ടി കെ ഗോവിന്ദൻ ആരോപിച്ചു 

രാകേഷിന്റെ ഭീഷണിക്ക് കീഴ്പ്പെടാൻ താൻ തയ്യാറല്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.  തീക്കൊളി കൊണ്ട് തല ചൊറിയാൻ നിൽക്കേണ്ടതില്ല, പാർട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാൻ ആണ് ശ്രമം. വല്ലാതെ പ്രകോപിപ്പിക്കരുതെന്നുമായിരുന്നു കെ കെ രാഗേഷിന്റെ പരാമർശം.