കണ്ണൂരിലെ പൊലിസ് സേനയെ വിസ്മയിപ്പിച്ച് അഭ്യാസപ്രകടനങ്ങളുമായി ജ്യോതിസ് കളരി സംഘം
കൾച്ചർ പ്രോഗ്രാമിന്റെ ഭാഗമായി കെ .എ.പി.ഫോർത്ത് ബറ്റാലിയൻ മാങ്ങാട്ടുപറമ്പിൽ കേരള പോലീസ് മേധാവി. റവഡാ ചന്ദ്രശേഖർ ഐപിഎസ് മുൻപാകെ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ ജ്യോതിസ് കളരിസംഘം മണിപ്പൂരിന്റെ ആയോധനകലയായ താങ്ങ് താ പ്രദർശനവും കളരിപ്പയറ്റ് പ്രദർശനവും നടത്തി.കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അച്ചടക്കവും ആവേശവും നിറഞ്ഞ സദസ്സിനു മുന്നിൽ പാരമ്പര്യ കല പ്രദർശിപ്പിച്ചു,
ധർമ്മശാല : കൾച്ചർ പ്രോഗ്രാമിന്റെ ഭാഗമായി കെ .എ.പി.ഫോർത്ത് ബറ്റാലിയൻ മാങ്ങാട്ടുപറമ്പിൽ കേരള പോലീസ് മേധാവി. റവഡാ ചന്ദ്രശേഖർ ഐപിഎസ് മുൻപാകെ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ നേതൃത്വത്തിൽ ജ്യോതിസ് കളരിസംഘം മണിപ്പൂരിന്റെ ആയോധനകലയായ താങ്ങ് താ പ്രദർശനവും കളരിപ്പയറ്റ് പ്രദർശനവും നടത്തി.കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അച്ചടക്കവും ആവേശവും നിറഞ്ഞ സദസ്സിനു മുന്നിൽ പാരമ്പര്യ കല പ്രദർശിപ്പിച്ചു, . അഞ്ചു വയസ്സ് പ്രായമുള്ള യദു നന്തിന്റെ കണ്ണുകെട്ടി ചൂരൽ പയറ്റ് പ്രകടനം , കാണികളെ വിസ്മയത്തിലാഴ്ത്തി. .ഓരോ ചുവടിലും നിറഞ്ഞ കൈയ്യടിയാണ് ജ്യോതിസിലെ അഭ്യാസികൾ നേടിയത്.
കളരിയിലെ കോൽത്താരി അങ്കത്താരി . വെറും കൈ പ്രയോഗം. മണിപ്പൂരി ആയോധനകലയായ താങ്ങ്തായിലെ. .അമ . അനി. അഹു. മരി. എന്നിങ്ങനെ സമഗ്രമായി വിവരിക്കുന്ന അഭ്യാസപ്രകടനങ്ങളാണ് കാഴ്ചവെച്ചത്.കോട്ടൂർ പ്രകാശൻ. ഗുരുക്കൾ വി പ്രസാദ് ഗുരുക്കൾ. റീന ഗുരുക്കൾ. ബേബി ടീച്ചർ. വിജേഷ് കോയോട് വരുൺ വത്സൻ. മാനസ മോഹൻ, അതിൻ പ്രകാശ്. അഭിനവ് ഇരിവേരി. ഋതുനന്ത് .നവൽ ദീപ് .ആദിദേവ്.ആയുഷി പ്രസാദ്. അഗ്നയ പ്രസാദ് ദേവദത്ത് വിഷ്ണു. ദത്ത് നവജോത്. അഭിലാഷ് .സനൂപ്.പ്രണവ് .അനസ്.അമർനാഥ് .ഷിബിൻ.ജിതിൽ .സൂരജ് ഹർഷ .ജസ്റ്റിൻ.മഹേഷ് എടക്കാട്. എന്നിവർ പങ്കെടുത്തു.