വാഹനാപകടത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം

കോന്നി കൊല്ലന്‍പടിയിലായിരുന്നു അപകടം. 

 

പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്.

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വീണ്ടും വാഹനാപകടം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ദാരുണാന്ത്യം. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലന്‍പടിയിലായിരുന്നു അപകടം. 

പുനലൂര്‍ ഭാഗത്തേക്ക് പോയ ആമിന ഓടിച്ച കാര്‍ പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിയ്ക്കുകയായിരുന്നു. ആമിനയെ ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു മരിച്ച ആമിന ബീവി.