ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി,14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടി

കട്ടിളപ്പാളി കേസിലെ ജാമ‍്യഹർജിയിൽ വാദം പൂർത്തിയായി.

 

14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്.

 കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ‍്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. കട്ടിളപ്പാളി കേസിലെ ജാമ‍്യഹർജിയിൽ വാദം പൂർത്തിയായി.14 ദിവസത്തേക്ക് കൂടി റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്. റിമാൻഡിലായി 90 ദിവസം പിന്നിട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചത്.

2025 ഒക്റ്റോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലാവുന്നത്. ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവും എസ്. ശ്രീകുമാറും അടക്കം മൂന്നു പേർക്കാണ് ഇതുവരെ കേസിൽ ജാമ‍്യം ലഭിച്ചിട്ടുള്ളത്.