മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം; ഭാര്യ ജസീല ഹൈക്കോടതിയിൽ
കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്.
കൊച്ചി: കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചത്. 2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കമെന്ന പരാതിയുമായി കുടുംബം നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
വിചാരണ നീതിപൂർവ്വം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും നേരത്തെ കേസ് പരിഗണിച്ച സെെഷൻസ് കോടതി ഒന്നിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രോസിക്യൂട്ടറെയും മാറ്റമെന്നാണ് ആവശ്യം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയ സമ്പത്ത് ഇല്ല. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യമുന്നയിക്കുന്നുണ്ട്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.