വന്‍ ജോലി സാധ്യതകളുമായി എല്‍ഐസി

വമ്പന്‍ ജോലി സാധ്യതകളുമായി എല്‍ ഐ സി. വിവിധ തസ്തികകളിലായി 841 ഒഴിവാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും മെയിന്‍ പരീക്ഷ നവംബറിലും നടക്കും.

അപേക്ഷിക്കുന്നവരുടെ പ്രായപരിധി 21-30 വയസ് (നിയമാനുസൃത ഇളവുണ്ട്) ആയിരിക്കും. സെപ്തംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.licindia.in. വിവിധ വിഭാഗങ്ങള്‍ക്കുള്ള യോഗ്യത ബിരുദം, ബിടെക്/ബിഇ, എല്‍എല്‍ബി, സിഎ, ഐസിഎസ്‌ഐ എന്നിവയാണ്.

അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ) ജനറലിസ്റ്റ്സ് (32 ബാച്ച്) 350, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (സ്പെഷ്യലിസ്റ്റ്) 410, അസിസ്റ്റന്റ് എന്‍ജിനിയര്‍സ് (എഇ) സിവില്‍ ആന്‍ഡ് ഇലക്ട്രിക്കല്‍ 81 എന്നിങ്ങനെയാണ് അവസരം.

ഓഗസ്റ്റ് ഒന്നിനകം പൂര്‍ത്തിയാക്കിയ അംഗീകൃത സര്‍വകലാശാല ബിരുദം ഒബ്ജക്ടീവ് രീതിയിലുള്ള പ്രിലിമിനറി പരീക്ഷയുടെയും മെയിന്‍ പരീക്ഷയുടെയും ഒപ്പം ആരോഗ്യ പരിശോധന, അഭിമുഖം എന്നിവയുശട അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് വിജ്ഞാപനങ്ങളിലായാണ് നിയമനം.