സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍

ശ്രദ്ധ കുറവ് തുടര്‍ച്ചയായി ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് ആയുധമാകുമെന്ന് ഓര്‍മപ്പെടുത്തിയ ജിന്റോ ജോണ്‍, തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു

 

വിയര്‍ത്ത് പണിയെടുത്തവരെയും തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന വിവാദത്തില്‍ കടുത്ത വിമര്‍ശനവുമായി എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാന്‍ വിയര്‍ത്ത് പണിയെടുത്തവരെയും തെരുവില്‍ പോരാടിയവരെയും അവഗണിച്ച് മറ്റ് പാര്‍ട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

ശ്രദ്ധ കുറവ് തുടര്‍ച്ചയായി ഉണ്ടായാല്‍ തക്കം പാര്‍ത്തിരിക്കുന്ന ശത്രുക്കള്‍ക്ക് ആയുധമാകുമെന്ന് ഓര്‍മപ്പെടുത്തിയ ജിന്റോ ജോണ്‍, തോറ്റപ്പോഴൊന്നും വേറെയിടം തേടിപ്പോകാത്തവരെ മറക്കല്ലേ എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മാധ്യമ വക്താവും, എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമാണ് ജിന്റോ ജോണ്‍.