ആഭരണ പ്രേമികൾക്ക് ആശ്വാസം ; സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 13,065 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണം ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. 1,04,520 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 13,065 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 608 രൂപയാണ് കുറഞ്ഞത്. 1,14,024 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 76 രൂപയാണ് കുറഞ്ഞത്. 14,253 രൂപയാണ് വില.
ജൂലൈ മാസത്തിന്റെ തുടക്കം മുതൽ സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകളാണ് കാണാൻ സാധിക്കുന്നത്. ജൂലൈ 1-ന് രാവിലെ രേഖപ്പെടുത്തിയ പവന് 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വില കുതിച്ചുയർന്ന് ജൂലൈ 3-ന് പവന് 1,07,800 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. തുടർന്ന് ജൂലൈ 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ 1,07,600 രൂപ നിലവാരത്തിൽ തുടർന്ന വില, പിന്നീട് ഘട്ടംഘട്ടമായി താഴേക്ക് ഇറങ്ങുകയായിരുന്നു.
ഡോളർ ശക്തമാകുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇറക്കുമതി കുറയ്ക്കും. സ്വർണത്തിന്റെ ഇറക്കുമതിയും കുറയും. ഇതും വിലയിടിവിന് വഴിവയ്ക്കും. ഫലത്തിൽ ഓഗസ്റ്റ്-സെപ്റ്റംബർ കാലയളവിൽ സ്വർണവില കൂടുതൽ താഴാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, യുദ്ധത്തിന് വിരാമമാവുകയും എണ്ണവിലയും ഡോളറും താഴുകയും ചെയ്താൽ സ്ഥിതിമാറും. സ്വർണവില തിരിച്ചുകയറും.