ജെനീഷിന്‍റെയും രേഷ്മയുടെയും ദുരൂഹ മരണത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം
ജെനീഷിന്‍റെയും രേഷ്മയുടെയും ദുരൂഹ മരണത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം.ഇരുവരുടെയും മരണത്തില്‍ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു.
കെയർ ഗീവർ ആയി ജോലി കിട്ടി ഒന്നരമാസത്തിനുള്ളിൽ ജിനേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജിനേഷ് പരിപാലിച്ചിരുന്ന ഇസ്രായേലി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടിരുന്നു
ബ്ലേഡ് മാഫിയ ജിനേഷിനെ ആക്രമിച്ചെന്നും രേഷ്മക്ക് ഭീഷണി ഉണ്ടായിരുന്നുവെന്നും ഇരുവരുടെയും അമ്മമാർ വ്യക്തമാക്കി . ബത്തേരി സ്വദേശികളായ ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമാണ് പരാതി.
ബത്തേരി സ്വദേശികളായ മധു, മനു, സൂരജ് എന്നിവർക്കെതിരെയാണ് കുടുംബത്തിന്റെ പരാതി. പലരെയും സംഘം ഭീഷണിപ്പെടുത്തിയതായി മുൻപും പരാതിയുണ്ട്. സാമ്പത്തിക ഇടപാടിന്റെ പേരില്‍ മകൻ മരിച്ച ശേഷവും രേഷ്മയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ബിസിനസ് തകർന്നപ്പോൾ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനാണ് ജിനേഷ് ഇസ്രായേലിലേക്ക് പോയത്. കെയർ ഗീവർ ആയി ജോലി കിട്ടി ഒന്നരമാസത്തിനുള്ളിൽ ജിനേഷ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ജിനേഷ് പരിപാലിച്ചിരുന്ന ഇസ്രായേലി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിൻറെ ദുരൂഹതക്ക് ഉത്തരം തേടി പരാതികൾ നൽകി കാത്തിരിക്കവെ ആണ് രേഷ്മയും ജീവിതം അവസാനിപ്പിച്ചത്