ജെഇഇ മെയിൻ 2026 സെഷൻ 1; അപേക്ഷയിലെ വിവരങ്ങൾ തിരുത്താം

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന 2026-ലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ ഒന്നാം സെഷൻ അപേക്ഷയിലെ വിവരങ്ങൾ തിരുത്താനും ഭേദഗതി ചെയ്യാനും അവസരം. ഡിസംബർ ഒന്നുമുതൽ രണ്ടിന് രാത്രി 11.50 വരെ jeemain.nta.nic.in വഴി തിരുത്തൽ/ ഭേദഗതി നടത്താം.

 

നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന 2026-ലെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ ഒന്നാം സെഷൻ അപേക്ഷയിലെ വിവരങ്ങൾ തിരുത്താനും ഭേദഗതി ചെയ്യാനും അവസരം. ഡിസംബർ ഒന്നുമുതൽ രണ്ടിന് രാത്രി 11.50 വരെ jeemain.nta.nic.in വഴി തിരുത്തൽ/ ഭേദഗതി നടത്താം.

ഫീൽഡ് ഭേദഗതി/തിരുത്തൽ/ചേർക്കൽ എന്നിവയ്ക്ക് ബാധകമായ അധിക ഫീസ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ്/യുപിഐ വഴി അടയ്ക്കണം. ഫീസ് അടച്ചശേഷമേ ഭേദഗതി ബാധകമാവുകയുള്ളൂ. ഒറ്റത്തവണത്തേക്കാണ് തിരുത്താൻ അവസരം നൽകുന്നത്.


• തിരുത്തൽ അനുവദനീയമല്ലാത്ത ഫീൽഡുകൾ: മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, വിലാസം (സ്ഥിരം, നിലവിലുള്ളത്), എമർജൻസി കോണ്ടാക്ട്‌ വിവരങ്ങൾ, അപേക്ഷാർഥിയുടെ ഫോട്ടോ.

• ഇവയിൽ ഏതെങ്കിലും ഒന്ന് ഭേദഗതിചെയ്യാം: അപേക്ഷാർഥിയുടെ പേര്, അച്ഛന്റെ പേര്, അമ്മയുടെ പേര്

• തിരുത്താവുന്ന ഫീൽഡുകൾ: ജനനത്തീയതി, ജെൻഡർ, കാറ്റഗറി, സബ് കാറ്റഗറി/പിഡബ്ല്യുഡി (യുഡിഐഡി പോർട്ടൽ വഴി വെരിഫൈ ചെയ്തിട്ടില്ലെങ്കിൽ), ഒപ്പ്, ക്ലാസ് 10/തത്തുല്യ വിവരങ്ങൾ; ക്ലാസ് 12/തത്തുല്യ വിവരങ്ങൾ; സ്റ്റേറ്റ് കോഡ് ഓഫ് എലിജിബിലിറ്റി, പരീക്ഷാ കേന്ദ്രം (സ്ഥിരം, നിലവിലുള്ള മേൽവിലാസം പ്രകാരം - അപേക്ഷാർഥി ആവശ്യപ്പെടുന്ന കേന്ദ്രം അനുവദിക്കണമെന്നില്ല), ചോദ്യ മീഡിയം, ഐഡൻറിറ്റി വിവരങ്ങൾ (ആധാർ അല്ലാതെ മറ്റ് തിരിച്ചറിയൽ രേഖ ഉപയോഗിച്ച് രജിസ്റ്റർചെയ്തവർക്ക്)

• ചേർക്കാവുന്ന ഫീൽഡുകൾ: പേപ്പർ.

സഹായങ്ങൾക്ക്: jeemain@nta.ac.in -ൽ ബന്ധപ്പെടാം.

അപേക്ഷ 27 വരെ

അപേക്ഷ നവംബർ 27-ന് രാത്രി ഒൻപതുവരെ നൽകാം. അപേക്ഷാഫീസ് അന്ന് രാത്രി 11.50 വരെ ഓൺലൈൻ ആയി അടയ്ക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടുന്നതല്ല എന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.