ജാസ്‌ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തുടര്‍ന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്.

 

പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.

അങ്കമാലിയിയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് വിദ്യാര്‍ഥിനിയായ ജാസ്ലിയ മരിച്ച കേസില്‍ പ്രതി സിറിയക് ജോര്‍ജിനെ പിടികൂടുന്നതില്‍ അങ്കമാലി പൊലീസ് വീഴ്ചവരുത്തിയിട്ടില്ലെന്ന് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പൊലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്.