ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ;ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയില് ഹോം അപ്ലയന്സസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താര് (45) ആണ് മരിച്ചത്
മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടര്ന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
മലപ്പുറം: ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയില് ഹോം അപ്ലയന്സസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താര് (45) ആണ് മരിച്ചത്
മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടര്ന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വണ്ടൂരില് ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചവര്ക്കിടയില് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് മരണം. പ്രദേശത്ത് ഇതുവരെ 93 പേര്ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
വണ്ടൂര്മഞ്ചേരി റോഡില് അടുത്തിടെ പ്രവര്ത്തനം ആരംഭിച്ച ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചവര്ക്കിടയിലാണ് മഞ്ഞപ്പിത്തബാധ കൂടുതലായി റിപ്പോര്ട്ട് ചെയ്തത്.