ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് യു അബ്ദു റഹീം മുസ്‌ലിയാർ അന്തരിച്ചു
കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. 85 വയസ്സായിരുന്നു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്‍റും വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളുമാണ് .
Aug 18, 2026, 11:13 IST
മലപ്പുറം: കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു. 85 വയസ്സായിരുന്നു. കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്‍റും വലിയോറ ദാറുൽ മആരിഫ് കോളജ് പ്രിൻസിപ്പാളുമാണ് .
ഇസ്‌ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവർത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് കിടങ്ങഴി ജുമാ മസ്ജിദിൽ നടക്കും