ചക്കക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടിവെച്ചു, ആന വെള്ളത്തിലേക്കിറങ്ങി
ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വച്ചു. എന്നാൽ ആനയ്ക്കു മയക്കുവെടി ഏറ്റില്ല. ഓമനക്കുഴി ഭാഗത്ത് വച്ചാണ് മയക്കുവെടി വച്ചത്. ആദ്യ ഡോസ് മയക്കുവെടി ആണ് വച്ചത്.
വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെ ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് എത്തിച്ച് മയക്കുവെടി വെക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
വയനാട്: ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്കുവെടി വച്ചു. ചക്കക്കൊമ്പൻ മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങി. വെള്ളത്തിൽ ഇറങ്ങിയ ചക്കക്കൊമ്പൻ തുമ്പിക്കൈ ഉയർത്തിയാണ് നീന്തുന്നത്. വനം വകുപ്പ് സംഘം ബോട്ടിലെത്തി ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.ദൗത്യത്തിന്റെ ആദ്യ ദിവസം (നവംബർ 25) ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായി മയങ്ങിയിരുന്നില്ല.
രാവിലെ ആറുമണി മുതൽ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി. അതിനിടെ, നാലേകാലോടെ മയക്കുവെടി വെച്ചതോടെ ആന ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു.