ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി നശിപ്പിച്ചു

മിഷൻ ചക്കക്കൊമ്പൻ' ദൗത്യം പുരോഗമിക്കുമ്പോഴും ചിന്നക്കനാലിലെ കൃഷിയിടങ്ങളിൽ ഒറ്റയാന്റെ ആക്രമണം തുടരുന്നു. ചുണ്ടൽ, ബി.എൽ. റാം മേഖലയിലാണ് കാട്ടാന വീണ്ടും വ്യാപക കൃഷിനാശം വരുത്തിയത്. പ്രദേശത്തെ കർഷകനായ പി.എസ്. വില്യംസിന്റെ ഒരേക്കറോളം സ്ഥലത്തെ ഏലക്കൃഷിയാണ് ചക്കക്കൊമ്പൻ പൂർണ്ണമായും ചവിട്ടിമെതിച്ച് നശിപ്പിച്ചത്.

 

ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം പുരോഗമിക്കുമ്പോഴും ചിന്നക്കനാലിലെ കൃഷിയിടങ്ങളിൽ ഒറ്റയാന്റെ ആക്രമണം തുടരുന്നു. ചുണ്ടൽ, ബി.എൽ. റാം മേഖലയിലാണ് കാട്ടാന വീണ്ടും വ്യാപക കൃഷിനാശം വരുത്തിയത്. പ്രദേശത്തെ കർഷകനായ പി.എസ്. വില്യംസിന്റെ ഒരേക്കറോളം സ്ഥലത്തെ ഏലക്കൃഷിയാണ് ചക്കക്കൊമ്പൻ പൂർണ്ണമായും ചവിട്ടിമെതിച്ച് നശിപ്പിച്ചത്.

വിളവെടുപ്പിന് പാകമായ നാലാം വർഷത്തെ ഏലച്ചെടികളാണ് ആന തകർത്തത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തോട്ടത്തിലെത്തിയ ചക്കക്കൊമ്പൻ രാത്രി 11 മണിയോടെയാണ് മടങ്ങിയത്. മണിക്കൂറുകളോളം തോട്ടത്തിൽ നിലയുറപ്പിച്ച ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപും ഇതേ തോട്ടത്തിലെത്തി ആന നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. തുടർച്ചയായ കാട്ടാന ആക്രമണത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് കർഷകർക്ക് നേരിടേണ്ടി വരുന്നത്