മൂന്നുമാസമായി ലഹരിമരുന്നു ഉപയോഗിക്കുന്നു ; സീരിയല്‍ നടിയുടെ മൊഴിയിങ്ങനെ
ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്താണ് കഴിഞ്ഞ ദിവസം പരവൂര്‍ പൊലീസിന്റെ പിടിയിലായത്.
Oct 21, 2024, 05:22 IST
വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതിരിക്കാന്‍ മൂന്നുമാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴിനല്‍കി എംഡിഎയുമായി പിടിയിലായ സീരിയല്‍ നടി.
ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്താണ് കഴിഞ്ഞ ദിവസം പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കടയ്ക്കല്‍ ഭാഗത്ത് നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് നടി മൊഴി നല്‍കിയതെങ്കിലും അന്വേഷണം തുടരുകയാണ്. സിനിമ-സീരിയല്‍ രംഗത്തുള്ളവര്‍ക്ക് രാസലഹരി കൈമാറുന്ന സംഘമാണോ ഷംനത്തിനെയും വലയിലാക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പരവൂര്‍ ഇന്‍സ്പെക്ടര്‍ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.