'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേല്‍ കൊണ്ടുവാ. ഞങ്ങള്‍ തെരുവിലുണ്ടാകും. നമുക്ക് കാണാം',വെല്ലുവിളിയുമായി ആര്‍ഷോ
കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‌യു ആക്രമണം നടത്തിയെന്നാരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധമാണ് എസ്എഫ്‌ഐ സംഘടിപ്പിച്ചത്.
May 27, 2026, 08:13 IST
സംഭവത്തില്‍ എ എ റഹീം എംപിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'വടശ്ശേരിയിലെ സതീശന്‍ സാറേ, കുട്ടികള്‍ ''പേടിച്ചു പോയെന്ന് ' പറയാന്‍ പറഞ്ഞു', എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.
കേരള സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് തിരുവനന്തപുരം പാളയത്തുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തില്‍ പ്രതികരണവുമായി എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. 'ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേല്‍ കൊണ്ടുവാ. ഞങ്ങള്‍ തെരുവിലുണ്ടാകും. നമുക്ക് കാണാം', എന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവത്തില്‍ എ എ റഹീം എംപിയും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. 'വടശ്ശേരിയിലെ സതീശന്‍ സാറേ, കുട്ടികള്‍ ''പേടിച്ചു പോയെന്ന് ' പറയാന്‍ പറഞ്ഞു', എന്നായിരുന്നു റഹീമിന്റെ കുറിപ്പ്.
അതേസമയം, കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ കെഎസ്‌യു ആക്രമണം നടത്തിയെന്നാരോപിച്ച് സംസ്ഥാന വ്യാപക പ്രതിഷേധമാണ് എസ്എഫ്‌ഐ സംഘടിപ്പിച്ചത്.