നിയന്ത്രണം തെറ്റിയ ബൈക്ക് മതിലില്‍ ഇടിച്ച് ഐടിഐ വിദ്യാര്‍ത്ഥി മരിച്ചു

ഇന്നലെ രാവിലെ 7.45 ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡില്‍ കൊച്ചുപറമ്പില്‍ ജംഗ്ഷനിലായിരുന്നു അപകടം. 

 

ആദര്‍ശ് സുഹൃത്തിനൊപ്പം ഐ ടി ഐയിലേക്ക് പോകും വഴി കൊച്ചു പറമ്പില്‍ ജംഗ്ഷനില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികരുടെ പിന്നല്‍ തട്ടി ഇവര്‍ സഞ്ചരിച്ചിരു ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

മറ്റൊരു സ്‌കൂട്ടറില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥി തെക്കേക്കര പല്ലാരിമംഗലം സൗപര്‍ണികയില്‍ ശാന്തകുമാറിന്റെയും രാജിയുടെയും മകന്‍ എസ് ആദര്‍ശ് കുമാര്‍ (കിച്ചു - 21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.45 ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡില്‍ കൊച്ചുപറമ്പില്‍ ജംഗ്ഷനിലായിരുന്നു അപകടം. 

ആദര്‍ശ് സുഹൃത്തിനൊപ്പം ഐ ടി ഐയിലേക്ക് പോകും വഴി കൊച്ചു പറമ്പില്‍ ജംഗ്ഷനില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന സ്‌കൂട്ടര്‍ യാത്രികരുടെ പിന്നല്‍ തട്ടി ഇവര്‍ സഞ്ചരിച്ചിരു ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.


ഇടത്തേക്ക് ചരിഞ്ഞ ബൈക്ക് സമീപത്തെ മതിലില്‍ ഇടിച്ച് ഓടയുടെ സ്ലാബിലേക്ക് ഇരുവരും തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ആദര്‍ശിനെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ആദിദേവിനേയും ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടര്‍ യാത്രികരായ താമരക്കുളം സ്വദേശി മനോജും ഇയാളുടെ മകനും നിസാര പരിക്കുകളോട് രക്ഷപെട്ടു. ആദിദേവ് മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സതേടി.