കൊല്ലം തീരത്തെത്തിയ 41 കണ്ടെയ്‌നറുകള്‍ പൂര്‍ണമായും മാറ്റാന്‍ അഞ്ചു ദിവസം വേണം ; ആശങ്ക വേണ്ടെന്ന് ധനമന്ത്രി

മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല

 

ഭൂരിഭാഗവും കാലി കണ്ടെയ്‌നറുകളാണ്.

കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ അടിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 41 കണ്ടെയ്‌നറുകളാണ് കൊല്ലം തീരത്ത് എത്തിയതെന്നും ഇവ പൂര്‍ണമായും മാറ്റാന്‍ അഞ്ച് ദിവസം എടുക്കുമെന്നും മന്ത്രി. ഭൂരിഭാഗവും കാലി കണ്ടെയ്‌നറുകളാണ്. കണ്ടെയ്‌നറുകള്‍ മുറിച്ചാണ് മാറ്റേണ്ടത്. പരിചയ സമ്പന്നരായ കമ്പനിയെയാണ് കണ്ടെയ്‌നര്‍ നീക്കം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നാണ് മനസിലാക്കുന്നതെന്നും മന്ത്രിയുടെ പ്രതികരണം. 


മത്സ്യബന്ധനത്തിന് പ്രശ്‌നമുണ്ടോ എന്നൊന്നും ആശങ്ക വേണ്ട. പ്രശ്‌നമുണ്ടെങ്കില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങേണ്ടതാണ്. കടല്‍ മലിനപ്പെടുന്ന അവസ്ഥയില്ല. ആശങ്കപ്പെട്ട പോലെ അപകടകരമായ സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.