37 ഡിഗ്രി വരെ ഉയരും; ഇന്ന് 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Updated: Mar 14, 2026, 10:34 IST
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങള്‍. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിർദേശങ്ങള്‍ പാലിക്കേണ്ടതാണ്