അടിമുടി മാറും..നീറ്റ് യുജി പരീക്ഷക്ക് പ്രായപരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ നീക്കം

നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും

 

നിലവില്‍ നീറ്റ്-യുജി പരീക്ഷയ്ക്ക് പരമാവധി പ്രായപരിതിയോ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ല

ഡൽഹി:  നീറ്റ് യുജി പരീക്ഷയില്‍ അടിമുടി മാറ്റംകൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും.എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാണ് ആലോചന. ഏകീകൃത എൻജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷയെ കുറിച്ചും കേന്ദ്രം ചർച്ച തുടങ്ങി.ഇന്നലെ ചേർന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് കേന്ദ്ര നീക്കം.

വിശദമായ കൂടിയാലോചനക്ക് ശേഷമായിരിക്കും പ്രായപരിധി നിശ്ചയിക്കുക. അടുത്തവർഷം മുതല്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്കുള്ള ഘട്ടങ്ങളായുള്ള മാറ്റത്തോടൊപ്പം ഈ നടപടികളും നടപ്പിലാക്കുമെന്നും, രാധാകൃഷ്ണൻ കമ്മിറ്റിയുടെ ശിപാർശകളില്‍ നിന്നുള്ള പരിഷ്കരണങ്ങളുടെ അടുത്ത ഘട്ടമാണ് ഇതെന്നും സർക്കാർ, പാർലമെന്ററി സമിതിയെ അറിയിച്ചു.

നിലവില്‍ നീറ്റ്-യുജി പരീക്ഷയ്ക്ക് പരമാവധി പ്രായപരിതിയോ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ല. പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസായിരിക്കണം എന്നത് മാത്രമാണ് ഒരേയൊരു യോഗ്യതാ മാനദണ്ഡം.

നീറ്റ് അടുത്തവർഷം മുതല്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും എന്ന് എൻടിഎ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാറ്റത്തിനൊപ്പം പുതിയ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയേക്കും എന്നാണ് വിവരം. സർക്കാർ നിയോഗിച്ച വിദഗ്ധരടങ്ങിയ കമ്മിറ്റികള്‍ ഇത്തരത്തിലുള്ള നിർദ്ദേശങ്ങള്‍ നേരത്തേ മുന്നോട്ടുവച്ചിരുന്നു. നിലവില്‍ നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധിയില്ല. എത്ര തവണ എഴുതാം എന്ന നിയന്ത്രണവുമില്ല. പരീക്ഷ എഴുതാൻ 17 വയസ് തികഞ്ഞിരിക്കണം എന്നതുമാത്രമാണ് ഏക നിബന്ധന.

നീറ്റിന് ഉയർന്ന പ്രായപരിധി കൂടി നിർദ്ദേശിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇന്നലെ നടന്ന പാർലമെൻ്ററി സമിതി യോഗത്തില്‍ എൻടിഎ ഇക്കാര്യം അറിയിച്ചു. ഒപ്പം എൻജിനീയറിങിനും മെഡിക്കല്‍ പ്രവേശനത്തിലും ഏകീകൃത പൊതുപരീക്ഷ എന്ന ആശയവും വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാലുപേർകൂടി കസ്റ്റഡിയിലായി. മഹാരാഷ്ട്രയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. ചോർത്തിയ ചോദ്യപേപ്പർ പണം നല്‍കി വാങ്ങിയ രക്ഷിതാക്കളാണ് കസ്റ്റഡിയിലായത്.