"ചക്ക വീണ് മൂർഖൻ ചത്തു"; വീട്ടുവളപ്പിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു 

എറണാകുളത്ത് ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം 4 ചക്കകൾ വീണു കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കാണുന്നത്.

 

എറണാകുളം: എറണാകുളത്ത് ചക്ക വീണ് പാമ്പ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. മൂർഖൻ പാമ്പാണ് ചക്ക വീണ് ചത്തത്. മുറ്റത്തിന് സമീപം 4 ചക്കകൾ വീണു കിടന്നിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് പാമ്പ് ചത്തു കിടക്കുന്നത് കാണുന്നത്.

അതേസമയം കാസര്‍കോട് എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റത്. കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംസ്ഥാനത്ത് പാമ്പു കടിയേൽക്കുന്നവരുടെ എണ്ണം വർ‌ധിച്ച് വരികയാണ്. തിങ്കളാഴ്ച മാത്രം 7 പേർക്കാണ് പാമ്പുകടിയേറ്റത്. കഴിഞ്ഞ ദിവസങ്ങളാലായി നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.