കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ല ; ഫാത്തിമ തഹ്ലിയ

 

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. 

 

സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്.

വിവാദ പ്രസ്താവനയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ തള്ളാതെ ഫാത്തിമ തെഹ്ലിയ. താന്‍ എന്നും സ്ത്രീ ശക്തീകരണത്തിനൊപ്പമാണെന്നും സ്ത്രീ ശക്തീകരണ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടിട്ടുള്ളത്. എന്നാല്‍, കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. 

അതേസമയം, കാന്തപുരത്തിനെതിരെ കെഎന്‍എം വനിത വിഭാഗം രംഗത്തെത്തി. മതത്തിന്റെ പേരിലുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇസ്ലാമിനെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുമെന്നും ഇസ്ലാമിക് ഗേള്‍സ് മൂവ്‌മെന്റ് വ്യക്തമാക്കി.