ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണം ; ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി
പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയാവതരണത്തിനിടെ ക്ഷുഭിതനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിവെച്ച ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് സംബോധന ചെയ്ത് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത്.
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയാവതരണത്തിനിടെ ക്ഷുഭിതനായി എഴുന്നേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിവെച്ച ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് സംബോധന ചെയ്ത് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നത്.
തുടര്‍ച്ചയായി മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്കിടെ ഞാന്‍ ഇതിന് മറുപടി പറയണോ. വേണമെങ്കില്‍ അതാവാം. യൂത്തിന് എന്ത് സന്ദേശമാണ് അദ്ദേഹം നല്‍കിയത്. എന്തിനാണ് ഈ അവസരം സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയണം. നാടിന്റെ പ്രശ്നം എന്താണെന്ന് മനസിലാക്കാന്‍ ആവണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.