'കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓര്‍ക്കുന്നത് നല്ലത്'; സി പി ജോണ്‍ മാപ്പ് പറയണം, വീണാ ജോര്‍ജ്
'കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓര്‍ക്കുന്നത് നല്ലത്'; സി പി ജോണ്‍ മാപ്പ് പറയണം, വീണാ ജോര്‍ജ്
ഏതു സ്ത്രീക്കും എവിടെയും ഏതു ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി പോകാം എന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ് .
സ്ത്രീകള്‍ ബസില്‍ കയറുന്നു എന്ന് പറയുന്ന നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണെന്ന് വീണാ ജോര്‍ജ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി വീണാ ജോര്‍ജ്. കേരളത്തിലെ സ്ത്രീകള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര. കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓര്‍ക്കുന്നത് നല്ലത്. വോട്ടിനു വേണ്ടി നിങ്ങള്‍ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നല്‍കിയതാണ് .എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകള്‍ ബസില്‍ കയറുന്നു എന്ന് പറയുന്ന നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണെന്ന് വീണാ ജോര്‍ജ് വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണം .
കേരളത്തിലെ സ്ത്രീകള്‍ക്ക് യു ഡി എഫ് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര . ഏതു സ്ത്രീക്കും എവിടെയും ഏതു ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി പോകാം എന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ് . ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനം ! . ഇന്ദിര ഗ്യാരണ്ടി
കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓര്‍ക്കുന്നത് നല്ലത് . വോട്ടിനു വേണ്ടി നിങ്ങള്‍ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നല്‍കിയതാണ് .എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകള്‍ ബസില്‍ കയറുന്നു എന്ന് പറയുന്ന നിങ്ങള്‍ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണ് . കേരളത്തിലെ അമ്മമാര്‍ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും ഒക്കെ എവിടെ ചികില്‍സിക്കണമെന്നും നിശ്ചയിച്ചു കൊടുക്കാന്‍ നിങ്ങള്‍ ആരാണ് ?