ചര്‍ച്ചയില്‍ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളര്‍മതി
ചര്‍ച്ചയില്‍ തീരുമാനമാകും വരെ നിരാഹാരം തുടരുമെന്ന് വളര്‍മതി
സമര സമിതി സെക്രട്ടറി വളര്‍മതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം
ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വളര്‍മതിയെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നു.
സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍ പി എസ് ടി റാങ്ക് ഹോള്‍ഡേഴ്സ് സമരത്തില്‍ ചര്‍ച്ച നടത്താനായി മുഖ്യമന്ത്രി വി ഡി സതീശന് ഇടപെട്ടു. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി സെക്രട്ടറി വളര്‍മതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം. വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളര്‍മതിയെ അറിയിച്ചു. നാളെയാകും ചര്‍ച്ചയെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ എന്നും അതുവരെ സമരം തുടരുമെന്നും വളര്‍മതി അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വളര്‍മതിയെ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പ്രത്യേക ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും വളര്‍മതി തയ്യാറായില്ല. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ എസ് അഞ്ജുവും ആശുപത്രിയിലെത്തി വളര്‍മതിയെ സന്ദര്‍ശിച്ചു. വളര്‍മതിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.