ഐടി വ്യവസായിയെ ഹണി ട്രാപില്‍ കുടുക്കി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസ് ; ദമ്പതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന വകുപ്പാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

 

ചാവക്കാട് സ്വദേശി കൃഷ്ണരാജ്, ഭാര്യ ശ്വേത എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്.

കൊച്ചിയില്‍ പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപില്‍ കുടുക്കി 30 കോടി രൂപ തട്ടാന്‍ ശ്രമിച്ച പ്രതികളായ ദമ്പതികള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. ചാവക്കാട് സ്വദേശി കൃഷ്ണരാജ്, ഭാര്യ ശ്വേത എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യമനുവദിച്ചത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന വകുപ്പാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

50,000 രൂപ വ്യവസായിയില്‍ നിന്നും വാങ്ങിയെന്നും ശേഷം പത്ത് കോടിയുടെ രണ്ട് ചെക്കുകള്‍ ദമ്പതികള്‍ കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു. ശ്വേത വ്യവസായിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇരുവരും തമ്മിലുള്ള രഹസ്യചാറ്റുകള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഐടി വ്യവസായിയില്‍ നിന്നാണ് ദമ്പതികള്‍ പണം തട്ടാന്‍ ശ്രമിച്ചത്.

വ്യവസായിയെ ഭീഷണിപ്പെടുത്തിയതോടെ 50,000 രൂപ പണമായി നല്‍കുകയും പത്ത് കോടിയുടെ രണ്ട് ചെക്കുകള്‍ നല്‍കുകയും ബാക്കി പത്ത് കോടി രൂപ ബാങ്ക് വഴി അയയ്ക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളായ ദമ്പതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.