ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണം ; ചിറയിന്‍കീഴിയില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസ്

തന്നെ ക്ഷണിച്ചത് കൊണ്ടാണ് സജാദ് എന്ന ആളുടെ വീട്ടിലേക്ക് പോയത്.

 

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.

ചിറയിന്‍കീഴിയില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് എംഎല്‍എ പറഞ്ഞു. തന്നെ ക്ഷണിച്ചത് കൊണ്ടാണ് സജാദ് എന്ന ആളുടെ വീട്ടിലേക്ക് പോയത്. വീട്ടില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം സജാദും സുഹൃത്തുക്കളും തന്നെ ആക്രമിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്തില്‍ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. സജാദ് തനിക്കെതിരെ മോശമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന ആളാണെന്നും രമ്യ ഹരിദാസ് ആരോപിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ രമ്യ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.