അഞ്ചാം തീയതി വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത തുടരണം: എ പി അനില്‍ കുമാര്‍

റാന്നിയില്‍ അടക്കം വെള്ളം ഉയര്‍ന്ന ഇടങ്ങളില്‍ എത്രയും പെട്ടെന്ന് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കാലവര്‍ഷം കഴിയുന്നത് വരെ ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്നലെ രാത്രി അതിശക്തമായ മഴ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റവന്യു വകുപ്പ് മന്ത്രി എപി അനില്‍കുമാര്‍ പറഞ്ഞു. ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. എല്ലാ മുന്നൊരുക്കങ്ങളും തുടരുന്നു. അഞ്ചാം തീയതി വരെ മഴ തുടരും. ഏത് സാഹചര്യം ഉണ്ടായാലും നേരിടാന്‍ നേരത്തെ തയ്യാറെടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 