കിഫ്ബിയുടെ കൈവശം 30000 കോടിയെന്ന ഐസക്കിന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രി, അക്കൗണ്ടിലുള്ളത് 6521 കോടി മാത്രമെന്ന് മറുപടി
കിഫ്ബിയുടെ വെബ്സൈറ്റില് ലഭ്യമായ ഓഡിറ്റ് രേഖകളില് നിന്നും 2026 മാര്ച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്.
കിഫ്ബിയുടെ മുന് ചെയര്മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുന് ധനമന്ത്രി കെ.എന് ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി നല്കണം''.
കിഫ്ബിയുടെ കൈവശം 30000 കോടി ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തെറ്റെന്ന് മുഖ്യമന്ത്രി വിഡി സതീശന്. അക്കൗണ്ടില് ഉള്ളത് 6521 കോടി മാത്രമാണ്. കിഫ്ബിയുടെ വെബ്സൈറ്റില് ലഭ്യമായ ഓഡിറ്റ് രേഖകളില് നിന്നും 2026 മാര്ച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതില് 4,128 കോടി രൂപ സര്ക്കാരിന്റെ തന്നെ ട്രഷറി കോര്പ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാല് കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സര്ക്കാര് അധികാരത്തില് വരുമ്പോള് കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതില് നിന്നും വ്യക്തമാണ്. ബാക്കി പണം എവിടെയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം
''കേരള ഇന്ഫ്രാസ്ട്രക്ചര് ഇന്വെസ്റ്റ്മെന്റ് ഫണ്ട് ബോര്ഡിന്റെ (കിഫ്ബി) സമഗ്ര അവലോകനത്തിനായുള്ള കമ്മിറ്റിയുടെ റിപ്പോര്ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മുന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നടത്തിയ വാര്ത്താ സമ്മേളനത്തില് കിഫ്ബിയുടെ കൈവശം '30,000' കോടി രൂപ പണമായും നിക്ഷേപമായും ഉണ്ടെന്നും ഇതിലാണ് ഈ സര്ക്കാരിന്റെ കണ്ണ് എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല് കിഫ്ബിയുടെ വെബ്സൈറ്റില് ലഭ്യമായ ഓഡിറ്റ് രേഖകളില് നിന്നും 2026 മാര്ച്ച് 31ലെ കിഫ്ബിയുടെ ആകെ നീക്കിയിരിപ്പ് 10,633 കോടി രൂപയാണ്. ഇതില് 4,128 കോടി രൂപ സര്ക്കാരിന്റെ തന്നെ ട്രഷറി കോര്പ്പസ് ഫണ്ട് ആണ്. ഇത് കിഴിച്ചാല് കിഫ്ബിയുടെ ആകെ നിക്ഷേപം 6,521 കോടി രൂപയാണ്. ഈ സര്ക്കാര് അധികാരത്തില് വരുമ്പോള് കിഫ്ബിയുടെ പണമായും നിക്ഷേപമായും ഉണ്ടായിരുന്നത് 6521 കോടി രൂപയാണെന്ന് ഇതില് നിന്നും വ്യക്തമാണ്. പക്ഷെ, കിഫ്ബിയുടെ കടബാധ്യത 32,000 കോടി രൂപയോളമാണ്. അങ്ങനെയെങ്കില് സുപ്രധാനമായ ഒരു ചോദ്യമുയരുന്നു. മുന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞ കിഫ്ബിയുടെ കൈവശമുള്ള '30,000' കോടി രൂപ 2026 മാര്ച്ച് 31 ആയപ്പോള് 6521 കോടി ആയത് എങ്ങിനെ? കിഫ്ബിയുടെ മുന് ചെയര്മാനും അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ പിണറായി വിജയനും മുന് ധനമന്ത്രി കെ.എന് ബാലഗോപാലും ഈ ചോദ്യത്തിന് മറുപടി നല്കണം''.