കടം വാങ്ങിയാണെങ്കിലും നാട് നന്നാക്കും, കടമില്ലാത്ത ഏതെങ്കിലും സര്‍ക്കാര്‍ ഇന്ത്യയിലുണ്ടോ?; ഇ പി ജയരാജന്‍
കേരളത്തിന്റെ തനതായ വരുമാനത്താല്‍ വികസനത്തിന് പണമുണ്ടാകില്ല.
Dec 6, 2025, 08:08 IST
ഇനിയും പരമാവധി കടം വാങ്ങിയാണെങ്കിലും നാട് നന്നാക്കും.
കടം വാങ്ങിയാണെങ്കിലും നാട് നന്നാക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. ബത്തേരിയില്‍ എല്‍ഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും പരമാവധി കടം വാങ്ങിയാണെങ്കിലും നാട് നന്നാക്കും. കടമില്ലാത്ത ഏതെങ്കിലും സര്‍ക്കാര്‍ ഇന്ത്യയിലുണ്ടോയെന്ന് ഇ പി പറഞ്ഞു. കേരളത്തിന്റെ തനതായ വരുമാനത്താല്‍ വികസനത്തിന് പണമുണ്ടാകില്ല. പണമുള്ള വ്യക്തികളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ഇവര്‍ കടംതരാന്‍ തയ്യാറായതിനാല്‍ കടം വാങ്ങി നാട് നന്നാക്കുകയും അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കുകയുമാണ് ചെയ്തത്. റോഡും പാലവും കോളേജും സ്‌കൂളും കെട്ടിടങ്ങളുമൊക്കെ ഇതിലൂടെയുണ്ടാകും. അവിടെയെല്ലാം വ്യാപാരം നടക്കുന്നതിലൂടെ സര്‍ക്കാരിന് വരുമാനമുണ്ടാകുകയും അതുപയോഗിച്ച് കടംവീട്ടുകയും ചെയ്യുമെന്ന് ഇ പി പറഞ്ഞു.