അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ സുധാകരന്‍ കുട്ടിച്ചാത്തനാണോ ; ജില്ലാ കമ്മിറ്റി ചര്‍ച്ചയില്‍ രോഷം പ്രകടിപ്പിച്ച് യു പ്രതിഭ
നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മറ്റിയില്‍ പാര്‍ട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ.
വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമര്‍ശനമാണ് യു പ്രതിഭ ഉന്നയിക്കുന്നത്.
അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍ കുട്ടിച്ചാത്തനാണോ എന്ന ചോദ്യവുമായി യു പ്രതിഭ. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ചര്‍ച്ചയിലാണ് പ്രതിഭയുടെ ചോദ്യം. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ സുധാകരന്‍ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരന്‍ കൂടുതല്‍ പറയിപ്പിക്കരുത്. എവിടെ നിന്നാലും താന്‍ ജയിക്കുമായിരുന്നെന്ന ജി സുധാകരന്റെ പരാമര്‍ശത്തോടാണ് പ്രതിഭയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമര്‍ശനമാണ് യു പ്രതിഭ ഉന്നയിക്കുന്നത്. നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മറ്റിയില്‍ പാര്‍ട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ.
മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. നിയമനടപടിക്ക് അനുമതി നല്‍കണമെന്ന് ജില്ലാ കമ്മറ്റിയില്‍ യു പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ലാ നേതൃത്വം അനുമതി നല്‍കിയിട്ടില്ല. പ്രതിഭയ്ക്ക് ജയിക്കാന്‍ അര്‍ഹതയല്ലെന്നും മകന്‍ കഞ്ചാവ് കച്ചവടത്തിന് പോയപ്പോള്‍ ഓര്‍ക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.