ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലി നേടാം; 55,200 രൂപമുതൽ ശമ്പളം

ജലസേചന വകുപ്പിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്
 
ജലസേചന വകുപ്പിൽ ജോലി നേടാൻ അവസരം. അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 
തസ്തികയും ഒഴിവുകളും
ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവുകൾ. 
തസ്തിക Assistant Engineer (Civil)
സ്ഥാപനം Irrigation Department
കാറ്റഗറി നമ്പർ 537/2025
അപേക്ഷ തീയതി 2026 ജനുവരി 14.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപമുതൽ 1,15,300 രൂപവരെ ശമ്പളം ലഭിക്കും. 
പ്രായപരിധി
18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02-01-1989 -നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവുണ്ടായിരിക്കും. 
യോഗ്യതകൾ   
കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നും നേടിയിട്ടുള്ള സിവിൽ എഞ്ചിനീയറിംഗിലുള്ള ബിരുദം. അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും യോഗ്യത. 
അല്ലെങ്കിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സിന്റെ സിവിൽ എഞ്ചിനീയറിംഗിലുള്ള അസോസിയേറ്റ് മെമ്പർഷിപ്പ്. 
പ്രൊബേഷൻ
ഈ തസ്തികയിലേയ്ക്ക് നിയമിക്കപ്പെടുന്ന ഏതൊരാളും ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്നു വർഷക്കാല സേവനത്തിനിടയിൽ രണ്ടു വർഷക്കാലം പ്രൊബേഷനിൽ ആയിരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.