ശബരിമലയിൽ ആടിയ ശിഷ്ടം നെയ് വിതരണത്തിലെ ക്രമക്കേട് ; വിജിലൻസ് അന്വേഷണം ആരംഭിച്ചു
ആടിയ ശിഷ്ടം നെയ് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് പോലീസ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹൈക്കോടതി നിർദ്ദേശത്തെതുടർന്നാണ് അന്വേഷണം.ഇതിൻ്റെ ഭാഗമായി രണ്ട് ദിവസം മുൻപ് സംസ്ഥാന പൊലീസ് വിജിലൻസിൽ നിന്നും ഉദ്യാഗസ്ഥർ എത്തി അന്വേഷണം തുടങ്ങിയത്.
Jan 17, 2026, 11:21 IST
ശബരിമല: ആടിയ ശിഷ്ടം നെയ് വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് പോലീസ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഹൈക്കോടതി നിർദ്ദേശത്തെതുടർന്നാണ് അന്വേഷണം.ഇതിൻ്റെ ഭാഗമായി രണ്ട് ദിവസം മുൻപ് സംസ്ഥാന പൊലീസ് വിജിലൻസിൽ നിന്നും ഉദ്യാഗസ്ഥർ എത്തി അന്വേഷണം തുടങ്ങിയത്.
കൗണ്ടറിൽ വിറ്റ 16625 പായ്ക്കറ്റ് ആടിയ ശിഷ്ടം നെയ്യുടെ തുക ദേവസ്വം അക്കൗണ്ടിൽ അടച്ചില്ല. ഒരു പായ്ക്കറ്റ് നെയ്ക്ക് 100 രൂപയാണ് വില.