ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും 14 പേർക്ക് തെരുവുനായുടെ കടിയേറ്റു
May 17, 2025, 16:00 IST
ഇരിങ്ങാലക്കുട: ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം. രണ്ടിടത്തുമായി 14 പേർക്ക് കടിയേറ്റു. ചാലക്കുടി നഗരസഭയിൽ കൂടപ്പുഴ ഭാഗത്താണ് തെരുവുനായുടെ കൂട്ട ആക്രമണം നടന്നത്. 12 പേർക്ക് ഇവിടെ കടിയേറ്റു.രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
രാവിലെ മുതൽ ആളുകൾക്ക് കടിയേറ്റത് നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന് ആരോപണമുണ്ട്. ഇരിങ്ങാലക്കുടയിൽ രണ്ടുപേർക്കും നായുടെ കടിയേറ്റു. ഇരുവരും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.