ഇറാൻ–അമേരിക്ക സംഘർഷം : മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം : വിദേശകാര്യ മന്ത്രിക്ക് കത്തുനൽകി കെ സുധാകരൻ എം.പി
ഇറാൻ– ഇസ്രായേൽസംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലും സമീപ രാജ്യങ്ങളിലുമുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ, എം.പി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കറിന് അടിയന്തര നിവേദനം നൽകി.
കണ്ണൂർ : ഇറാൻ– ഇസ്രായേൽസംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലും സമീപ രാജ്യങ്ങളിലുമുള്ള മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ, എം.പി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കറിന് അടിയന്തര നിവേദനം നൽകി. ഇറാനിലും സമീപരാജ്യങ്ങളിലുമായി ജോലി ചെയ്യുന്നതും പഠിക്കുന്നതും വ്യാപാരം നടത്തുന്നതുമായ ആയിരക്കണക്കിന് മലയാളികൾ നിലവിൽ താമസിക്കുന്നുണ്ടെന്നും, നിലവിലെ യുദ്ധഭീഷണി അവരുടെ ജീവനും സുരക്ഷക്കും ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ടെന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
പ്രവാസി മലയാളികളുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിൽ കഴിയുന്ന സാഹചര്യത്തിൽ, ഇന്ത്യൻ എംബസികൾ വഴിയുള്ള ആശയവിനിമയം ശക്തിപ്പെടുത്തണമെന്നും, സമയബന്ധിതമായ യാത്രാ മുന്നറിയിപ്പുകളുo, സുരക്ഷാ നിർദ്ദേശങ്ങളും നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള അടിയന്തര പദ്ധതികൾ തയ്യാറാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.