സിനഗോഗിന് തീയിട്ട കേസില് ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില് തെരഞ്ഞതായി പൊലീസ്
സിനഗോഗിന് തീയിട്ട കേസില് ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം; പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില് തെരഞ്ഞതായി പൊലീസ്
എബിന് മാനസിക പ്രശ്നമുണ്ടെന്നതില് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
ടെലഗ്രാം ചാറ്റുകളില് വിശദ സൈബര് പരിശോധന നടത്തും.
എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസില് പ്രതി എബിന് പോളിന്റെ 'ബോസി'ലേക്ക് എത്താന് പൊലീസ് ശ്രമം. എബിന്റെ ഫോണിലെ ബോസ് എന്ന ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. ടെലഗ്രാം ചാറ്റുകളില് വിശദ സൈബര് പരിശോധന നടത്തും. വിവരങ്ങള് തേടി ടെലഗ്രാമിന് കത്തും അയച്ചു. എബിന് മാനസിക പ്രശ്നമുണ്ടെന്നതില് അന്വേഷണ സംഘത്തിന് സംശയമുണ്ട്.
പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റില് തെരഞ്ഞതായി പൊലീസ് കണ്ടെത്തി. എബിന് വിവിധ ആയുധങ്ങളെക്കുറിച്ച് സൈറ്റുകളില് നിരന്തരം തെരച്ചില് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സെര്ച്ച് ഹിസ്റ്ററിയില് നിന്നും ടെലഗ്രാം ചാറ്റുകളില് നിന്നും ഇതിനുള്ള തെളിവ് ലഭിച്ചു. അതേസമയം കേന്ദ്ര ഏജന്സികള് എബിനെ ചോദ്യം ചെയ്യുന്നത് തുടരും. ഇന്നലെയും പ്രതിയെ ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ 12-ാം തീയതി പുലര്ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. നീല നിറത്തിലുള്ള ഇഗ്നിസ് കാറിലെത്തിയ പുത്തന്കുരിശ് സ്വദേശി എബിന് പോള് (32) എറണാകുളം മാര്ക്കറ്റിന് അകത്തുള്ള കാവുംഭാ?ഗം സിന?ഗോ?ഗിന് മുന്നിലെ ബ്ലോസം നഴ്സറിയില് പെട്രോള് ഒഴിച്ച് തീയിടുകയായിരുന്നു. തുടര്ന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള് മൊബൈല് ഫോണില് പകര്ത്തിയ ശേഷം സ്ഥലം വിട്ടെങ്കിലും മണിക്കൂറുകള്ക്കകം പുത്തന്കുരിശിലെ വാടകവീട്ടില് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.