'ഇന്റര്നെറ്റ് കുട്ടികള്ക്കും മൗലികാവകാശം';വ്യക്തത വരുത്തി സുപ്രീം കോടതി
ഇന്റര്നെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ 21, 19(1)(a) വകുപ്പുകള് പ്രകാരം കുട്ടികള് ഉള്പ്പെടെ ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി.
കുട്ടികളെ ദോഷകരമായി സ്വാധീനിക്കാവുന്ന ലൈംഗിക, ചൂഷണ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പരിശോധിക്കുകയായിരുന്നു കോടതി
ന്യൂഡല്ഹി: ഇന്റര്നെറ്റ് ആക്സസ് ചെയ്യാനും ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ 21, 19(1)(a) വകുപ്പുകള് പ്രകാരം കുട്ടികള് ഉള്പ്പെടെ ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. കുട്ടികള്ക്ക് ഇന്റര്നെറ്റ് ഉപയോഗിക്കാനുള്ള അവകാശം പൂര്ണമായും നിഷേധിക്കുന്നത് അസംബന്ധമാണെന്നും ജസ്റ്റിസ് ജെബി പര്ദിവാല, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കുട്ടികളെ ദോഷകരമായി സ്വാധീനിക്കാവുന്ന ലൈംഗിക, ചൂഷണ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പരിശോധിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് കുട്ടികൾക്ക് ഇൻ്റർനെറ്റ് ലഭ്യമാക്കേണ്ടതുണ്ടോയെന്ന ചോദ്യമുയർന്നത്. ഇതോടെ സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു.
അപകടകരമായ ഉള്ളടക്കങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ ഇൻ്റർനെറ്റ് ലഭ്യത ഇല്ലാതാക്കുകയല്ല മാർഗമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യത്തിൽ അതത് പ്ലാറ്റ്ഫോമുകളാണ് ഉത്തരവാദികൾ. ഇങ്ങനെയുള്ള ഉള്ളടക്കങ്ങളെ നീക്കം ചെയ്യുന്നതിന് പകരം അവർ രക്ഷിതാക്കളുടെ അനുമതിക്കായുള്ള ഫീച്ചർ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇതിന് കുട്ടികൾക്ക് ഇൻ്റർനെറ്റ് ലഭിക്കുന്നതിനെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഇൻ്റർനെറ്റ് പ്ലാറ്റ്ഫോമുകളാണ് ഇതിൽ കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതെന്നും പരമോന്നത കോടതി വിശദീകരിച്ചു.ഭരണഘടനയുടെ 19(1)(a) വകുപ്പ് പ്രകാരമുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തില് വിവരങ്ങളും ആശയങ്ങളും, അറിയാനും സ്വീകരിക്കാനും പങ്കുവെക്കാനുമുള്ള അവകാശവും ഉള്പ്പെടുന്നുണ്ടെന്ന് കോടതി ഓര്മിപ്പിച്ചു.